---
title: "തളിപ്പറമ്പിൽ വയോധികയുടെ മാല കവർന്ന കേസിൽ രണ്ടാം പ്രതിയും പിടിയിൽ"
english_title: "Second accused arrested in the case of stealing an elderly woman's necklace in Taliparambi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307929/Second accused arrested in the case of stealing an elderly woman's necklace in Taliparambi"
published_at: "2025-08-11T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a26862e3a1_Screenshot_20250811_194612_Samsung_Internet.jpg"
keywords: []
---

# തളിപ്പറമ്പിൽ വയോധികയുടെ മാല കവർന്ന കേസിൽ രണ്ടാം പ്രതിയും പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: വയോധികയുടെ മാല കവർന്ന കേസിലെ രണ്ടാം പ്രതിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. കാസർകോട് ഉദുമ വേദിത്തറക്കൽ സ്വദേശി പക്യാര വീട്ടിൽ മുഹമ്മദ് ഇജാസ് ആണ് പിടിയിലായത്.

## Article Content

തളിപ്പറമ്പ്: വയോധികയുടെ മാല കവർന്ന കേസിലെ രണ്ടാം പ്രതിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. കാസർകോട് ഉദുമ വേദിത്തറക്കൽ സ്വദേശി പക്യാര വീട്ടിൽ മുഹമ്മദ് ഇജാസ് ആണ് പിടിയിലായത്.

മെയ് 22ന് രാവിലെ 9.30ന് വരഡൂൽ ക്ഷേത്രത്തിന് സമീപം വച്ച് 64 വയസ്സുള്ള സ്ത്രീയുടെ ഒന്നേകാൽ പവൻ താലിമാല പ്രതികൾ കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.

ഈ കേസിലെ മറ്റൊരു പ്രതിയായ സുള്ള്യ സ്വദേശി അബ്ദു‌ൽ റഹീമിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും ഇജാസും കേരളത്തിലെത്തി മാലപൊട്ടിക്കൽ നടത്തിയിരുന്നത്. ബേക്കലിൽ വെച്ചാണ് പോലീസ് ഇജാസിനെ പിടികൂടിയത്. മാല റഹീമിന്റെ കയ്യിലാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307929/Second accused arrested in the case of stealing an elderly woman's necklace in Taliparambi)